MSI GF75 THIN Laptop review

Hi reader,

ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അതെ ആ ലാപ്ടോപ്പിനെ കുറിച്ച് തന്നെയാണ് ഈ ബ്ലോഗിൽ നമ്മൾ ഈ ലാപ്ടോപ്പിന്റെ പോരായ്മകൾ ഗുണങ്ങൾ എന്നിവയൊക്കെയാണ് പരിശോധിക്കുന്നത് എൻറെ അഭിപ്രായത്തിൽ മുഴുവൻ വായിച്ചതിന് ശേഷം മാത്രമേ ഈ ലാപ്ടോപ്പ് ഞാൻ നിങ്ങളിലേക്ക് റെക്കമെന്റ് ചെയ്യുന്നുള്ളൂ.

2021 jan 23 ആണ് ഞാൻ ഈ ഒരു ലാപ്ടോപ്പ് വാങ്ങുന്നത് ചിലപ്പോൾ ഈ ദിവസത്തിന് ശേഷം ഞാൻ കൃത്യമായി ഓർക്കുന്നില്ല തെളിവുകൾ താഴെ ഉണ്ടാവും.

കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയി അവിടെ നിന്നും വാങ്ങിയതാണ് ഈ ഒരു ലാപ്ടോപ്പ് ഞാനൊരു സെക്കൻഡ് ലാപ്ടോപ്പ് എടുക്കണം എന്ന ചിന്തയിലാണ് കോയമ്പത്തൂരിലേക്ക് പോയത്.

കോയമ്പത്തൂരിലെ പ്രശസ്തമായ ലാപ്ടോപ്പ് സ്ട്രീറ്റിലേക്ക് ഞങ്ങൾ പോയി അവിടെയുള്ള സകലമാന കമ്പ്യൂട്ടർ കടകളിലും ഞങ്ങൾ കയറി ഇറങ്ങി ഈ ഞങ്ങൾ എന്ന് പറയുന്നത് വെളിപ്പെടുത്താൻ പറ്റാത്ത ഒരാളും ഞാനുമാണ് അഥവാ വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത ഒരു വ്യക്തി.

അങ്ങനെ കുറെ സമയം അലഞ്ഞുതിരിഞ്ഞ് ഒരു ലാപ്ടോപ്പിന് വേണ്ടി നടന്നു ഞാൻ സ്ഥലത്തിൻറെ പേര് പറയാൻ മറന്നു ഗാന്ധിപുരം എന്നാണ് ഈ സ്ഥലത്തിന് പറയുന്ന പേര് എന്തായാലും ഈ സ്ട്രീറ്റിലൂടെ ഉടനീളം ഞങ്ങൾ സഞ്ചരിച്ചു.

പക്ഷേ ഞങ്ങൾ ഉദ്ദേശിച്ച ലാപ്ടോപ്പ് കിട്ടിയത് ഇല്ല. ടെക്നിക്കൽ പരമായി പറഞ്ഞാൽ എനിക്കു വേണ്ട ലാപ്ടോപ്പിന്റെ സ്പെക് ഇവയാണ്.

Intel or amd i7, it ryzen 5,7 8gb ram 512gb ssd nvme 4gb or more rtx or gtx nvidia graphics card or .. 3.1 gen usb port 

ഇതൊക്കെയായിരുന്നു ഞാൻ മനസ്സിൽ വിചാരിച്ചിരുന്നത് എന്നാൽ അവിടെയുള്ള ഷോപ്പുകളിൽ എല്ലാം കേറി ഞങ്ങൾക്ക് മടുത്തു ഒടുവിൽ എൻറെ മനസ്സിൽ തോന്നിയത് ഏതെങ്കിലും ഒരു ലാപ്ടോപ്പ് എടുത്ത് എങ്ങനെയെങ്കിലും ഇവിടുന്ന് പോയാൽ മതി എന്നതായി ഉള്ളിൽ ഒരു വിഷമം ഉണ്ടെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ എന്നതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ലാപ്ടോപ്പ് മതി എന്ന ചിന്തയിലേക്ക് ഞാൻ വന്നുചേർന്നു.

ഞങ്ങൾ കേറിയിറങ്ങിയ ഷോപ്പുകളിൽ ഒരു ഷോപ്പിൽ ഞങ്ങൾ കയറുമ്പോൾ ആ ഷോപ്പിലെ ആളുകൾ കസ്റ്റമറിനെ ഡീൽ ചെയ്യുകയായിരുന്നു അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത് അവരുടെ മുന്നിൽ പരിചയപ്പെടുത്തുന്ന ഒരു ലാപ്ടോപ്പ്.

ലുക്കിൽ അല്ല കാര്യം വർക്കിലാണെന്ന് പറയുന്നതുപോലെ തന്നെ എനിക്ക് ലുക്കിലാണ് ആ സമയം കാര്യമുണ്ടായിരുന്നതെന്ന് തോന്നിയപ്പോൾ ആ കസ്റ്റമർ എണീറ്റ് പോയ ഉടൻ ഞാൻ ആ ലാപ്ടോപ്പിനെ കുറിച്ച് അന്വേഷിച്ചു.

ലാപ്ടോപ്പിന് വേണ്ട എൻറെ മനസ്സിലെ സ്പെക്കുകൾക്ക് താളം തെറ്റി ഞാൻ പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല ഈ ലാപ്ടോപ്പ് തന്നെ വാങ്ങാമെന്ന് കരുതി.

ഈ ലാപ്ടോപ്പിന്റെ ബോക്സ് പൊട്ടിച്ചത് ഞങ്ങൾ കണ്ടിട്ടില്ല എങ്കിലും ഞങ്ങൾ അവിടെ ഉള്ളപ്പോൾ ആണ് അവർക്ക് അത് എടുത്തു കാണിച്ചത് എന്ന ഒരു ഓർമ്മ ഉള്ളതുകൊണ്ടാണ് വാങ്ങുവാൻ തീരുമാനിച്ചത് അല്ലാത്തപക്ഷം ഒരിക്കലും അങ്ങനെയുള്ള ലാപ്ടോപ്പുകൾ വാങ്ങരുത്.

ഇനി ഞാൻ അധികം നീട്ടിക്കൊണ്ടു പോകുന്നില്ല ഇനി ഈ ലാപ്ടോപ്പിന്റെ പോരായ്മകളും ഗുണങ്ങളും നമുക്ക് ഒന്ന് നോക്കാം

ഗുണങ്ങൾ


നല്ല ഒരു ഫ്രണ്ട് ബിൽഡ് കോളിറ്റി തോന്നിക്കും


അതെ നല്ല മെറ്റീരിയലുകൾ തന്നെയാണ് ഈ ഒരു ലാപ്ടോപ്പ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് അതെനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാര്യമായി തോന്നി

അത്യാവശ്യം മികച്ച സ്പീക്കറുകൾ തന്നെയാണ്


അത്യാവശ്യം ശബ്ദമുള്ള സ്പീക്കറുകൾ തന്നെയാണ് നൽകിയിട്ടുള്ളത് പിന്നെ ചൈനീസ് സ്പീക്കർ ആയതു കൊണ്ട് തന്നെയും അത്രയ്ക്ക് മോശം ഒന്നുമല്ല

കീബോർഡിന് ബാക്ക് ലൈറ്റ് സംവിധാനം ഉണ്ട്


രാത്രി ലാപ്ടോപ്പ് ഉപയോഗിക്കുവാൻ താല്പര്യമുള്ളവർക്കും ഹാക്കർമാർക്കും ഈ ലാപ്ടോപ്പ് വളരെ ഉപകാരപ്രദമാണ് കാരണം രാത്രിയിൽ നമ്മളുടെ കണ്ണുകൾക്ക് കീബോർഡിലെ അക്ഷരങ്ങൾ കാണുവാനും അത് ഉപയോഗിച്ച് ടൈപ്പ് ചെയ്യുവാനും സാധിക്കുന്നു എന്നതാണ് ഈ ബാക്കിലേറ്റ് ഫീച്ചർ കൊണ്ട് ഉള്ള ഉപകാരം

അതിമനോഹരമായ ഡിസൈൻ


ഒരു ഗെയിമിംഗ് ലാപ്ടോപ്പിന് മികച്ച രീതിയിലുള്ള ഡിസൈനാണ് ലാപ്ടോപ്പിന് ആകെ മൊത്തം അതു കൊണ്ടു തന്നെ ഈ ഒരു ലാപ്ടോപ്പ് കാണുമ്പോൾ ഒരു ഫീൽ മനസ്സിൽ ഉണ്ടാവുന്നുണ്ട്

ലേറ്റസ്റ്റ് ടെക്നോളജി സപ്പോർട്ട്


അത്യാവശ്യം മികച്ച ടെക്നോളജി തന്നെയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് അവ ഏതെല്ലാം എന്ന് താഴെ വിശദീകരിച്ചു പറഞ്ഞു തരാം

വണ്ടർഫുൾ ലോഗോ


എനിക്ക് ഈ കമ്പനിയുടെ ലോഗോ വളരെ ഇഷ്ടപ്പെട്ടതാണ് ഒരു ചൈനീസ് ദൈവമായ ഒരു പാമ്പിന്റെ രൂപത്തിലുള്ള ഒരു ലോഗോ ആണ് ഇതിനുള്ളത്

പോരായ്മ


ചാർജിങ് പോർട്ട് സംവിധാനം വളരെ മോശമായ രീതിയിലുള്ളഡിസൈനാണ് കൊടുത്തിട്ടുള്ളത്


ചാർജിങ് പോർട്ട് ലാപ്ടോപ്പിന്റെ ഇടതുഭാഗത്ത് താഴെ ആയാണ് നൽകിയിട്ടുള്ള അതു കൊണ്ടു തന്നെ ചാർജർ പോർട്ടിൽ ഘടിപ്പിക്കുവാൻ വളരെ പ്രയാസമാണ് ലാപ്ടോപ്പ് ഉയർത്താതെ ചാർജ് ചെയ്യുന്നത് ചാർജിങ് പോർട്ടിന് കേടുപാടുകൾ ഉണ്ടാക്കും

എയർവെന്റുകളുടെ സംവിധാനവും വളരെ മോശമായ ഡിസൈനിൽ തന്നെയാണ്


ഇടതും വലതും ഉള്ള എയർവെന്റുകൾ നല്ലതു തന്നെയാണെങ്കിൽ കൂടിയും രണ്ട് എയർ വെന്റുകൾ ഈ ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് ആണ്. ചൂടുള്ള വായു പുറത്തുവിടുന്നത് ചിലപ്പോൾ സ്ക്രീനിനെ കേടുപാടുകൾ സംഭവിക്കാം എങ്കിലും അത് അത്ര വലിയ പ്രശ്നമല്ലാത്തവർക്ക് കുഴപ്പമില്ല

കീബോർഡിൻറെ ബാക്കിലേറ്റ് സംവിധാനം ഓഫ് ചെയ്യുവാനോ കളർ മാറ്റുവാനോ സാധിക്കുകയില്ല


കീ ബോർഡിൻറെ ലൈറ്റ് ഓഫ് ചെയ്യുവാൻ പെർഫോമൻസ് മോഡ് അഥവാ നേരത്തെ പറഞ്ഞ പെർഫോമൻസ് ബൂസ്റ്റർ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ നമ്മൾ പെർഫോമൻസ് കൂട്ടിയത് കൊണ്ട് കീ ബോർഡിൻറെ ബാക്ക് ലൈറ്റ് ഓഫ് ആവുകയില്ല അതോടൊപ്പം ചാർജ് പെട്ടെന്ന് കുറയുന്നതും കാണാം പെർഫോമൻസ് മോഡിൽ ബാറ്ററി അധികം ചൂടാവുന്നതും കീ ബോർഡിൻറെ മുൻവശങ്ങളിലായി ചൂട് കൂടുതലായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

ലാപ്ടോപ്പിന്റെ പിൻഭാഗം നല്ലൊരു ബില്‍ ക്വാളിറ്റി ഫീൽ ചെയ്യുന്നില്ല


ലാപ്ടോപ്പിന്റെ പിൻഭാഗം വളരെ മികച്ച ഡിസൈൻ ആണെങ്കിൽ കൂടിയും അത്രയ്ക്ക് നല്ല ക്വാളിറ്റി ഉള്ള ഒരു വസ്തു കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് തോന്നുന്നില്ല പക്ഷേ എനിക്ക് ഇതിൻറെ ഡിസൈൻ ഇഷ്ടപ്പെട്ടു

മൂന്നുവർഷത്തെ വാറണ്ടി ഉണ്ടെങ്കിൽ കൂടിയും അപ്ഗ്രേഡ് ചെയ്യുവാൻ പറ്റുകയില്ല


ലാപ്ടോപ്പിന് പിറകിലുള്ള ഒരു സീൽ ഉണ്ട് അത് ഒരിക്കലും തന്നെ കേടു വരുത്തുവാനോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാനോ പാടുള്ളതല്ല ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെയും പിന്നീട് നിങ്ങളുടെ ലാപ്ടോപ്പിനെ വാറണ്ടി ലഭിക്കുകയില്ല

ഗ്രാഫിക് കാർഡ് ഉണ്ടെങ്കിൽ കൂടിയും ആർടിഎസ് ഗ്രാഫിക്  അല്ല ജിടിഎക്സ് ആണ്


മികച്ച പെർഫോമൻസ് തരുന്ന ഒരു ഗ്രാഫിക്കാടാണ് ഈ ലാപ്ടോപ്പിൽ ഉള്ളതെങ്കിലും ലേറ്റസ്റ്റ് ടെക്നോളജിയിൽ വരുന്ന ആർടിഎക്സ് ഗ്രാഫിക്കാഡ് അല്ല ഈ സിസ്റ്റത്തിന് ഉള്ളത് അതൊരു പോരായ്മയായി തന്നെ കണക്കാക്കാം

പെർഫോമൻസ് ബൂസ്റ്റർ ഉപയോഗിച്ചില്ലെങ്കിൽ ലാപ്ടോപ്പിന് ലാഗ് വരുന്നു.


പെർഫോമൻസ് ബൂസ്റ്റർ ഉപയോഗിച്ചില്ലെങ്കിൽ ഒന്നോ രണ്ടോ അപ്ലിക്കേഷൻ റൺ ചെയ്യുവാൻ സുഖപ്രദം ആണെങ്കിൽ കൂടിയും അതിൽ കൂടുതൽ ആപ്ലിക്കേഷനുകൾ റൺ ചെയ്താൽ സിസ്റ്റം ലാഗ് ചെയ്യപ്പെടും

ബാറ്ററി പെർഫോമൻസ് അത്ര മികച്ചതല്ല


മുകളിൽ പറഞ്ഞതു പോലെ തന്നെ കീബോർഡ്  ബാക്ക് ലൈറ്റ് ബാറ്ററിക്ക് ഒരു പ്രധാന വെല്ലുവിളി തന്നെയാണ് ഇനി പെർഫോമൻസ് മോഡൽ അല്ലെങ്കിൽ കൂടിയും ബാറ്ററിയിൽ ചാർജ് നിൽക്കുക ഏകദേശം മൂന്ന് മണിക്കൂർ മാത്രമായിരിക്കും ഇനി നമ്മളുടെ യൂസേജിന് അനുസരിച്ച് അതിലെ മാറ്റം വരാനും സാധ്യതയുണ്ട്

മികച്ച ഒരു ഡിസൈൻ അല്ല സ്ക്രീനിനു നൽകിയിട്ടുള്ളത്.


ലാപ്ടോപ്പിന്റെ സ്ക്രീൻ ലാപ്ടോപ്പിൽ ഇൻബിൽഡ് ആയിട്ടാണ് കൊടുത്തിട്ടുള്ളത് എങ്കിൽ കൂടിയും ഇൻബിൽഡ് അല്ല എന്ന ഒരു ഫീലാണ് ലഭിക്കുന്നത് കാരണം ലാപ്ടോപ്പിന്റെ കീബോർഡിനും അതിൻറെ ബോഡിക്ക് പുറത്തോട്ടുമായാണ് സ്ക്രീൻ നിൽക്കുന്നത് അതു കൊണ്ടു തന്നെ മുകളിൽ പറഞ്ഞതുപോലെ എയർ വെൻഡിൽ നിന്നുള്ള ചൂട് കൂടുതലായും ഡിസ്പ്ലേയിലേക്ക് തന്നെയാണ് ചെല്ലുന്നത്

ഈ ഡിസ്പ്ലേയുടെ ഡിസൈൻ വളരെ മോശമാവാൻ കാരണം ലാപ്ടോപ്പിന്റെ സ്ക്രീൻ ഉയർത്തുമ്പോൾ ലാപ്ടോപ്പിന്റെ ബോഡിയിൽ തന്നെയായിരിക്കണം അതിൻറെ തായ് ഭാഗം പക്ഷേ ഇവിടെ ലാപ്ടോപ്പിന്റെ സ്ക്രീൻ ഭാഗമാണ് ലാപ്ടോപ്പിന്റെ അടിഭാഗം ഉയർത്തുന്നത് അതു കൊണ്ടു തന്നെ സ്ക്രീനിൽ പല പ്രശ്നങ്ങളും സംഭവിക്കുന്നുണ്ട്

ഇതൊരു എൽസിഡി ഡിസ്പ്ലേ ആയതുകൊണ്ട് തന്നെ ഇങ്ങനെ ഡിസ്പ്ലേയുടെ ബലത്തിൽ അടിഭാഗം പൊന്തികൊണ്ടു നിൽക്കുന്നതും സ്ക്രീനിൽ വെള്ള പോലെ കാണപ്പെടുന്നുണ്ട് അത് വളരെ വലിയ ഒരു പോരായ്മയായി തന്നെ കണക്കാക്കേണ്ടി വരും.