How to Buy the Best Ring Light IN MALAYALAM | Review by Nabeel

12-aug-2022 ഈ ഒരു ദിവസം ആണ് ഞാൻ എൻ്റെ ചാനലിൻ്റെ വീഡിയോ കോളിറ്റി കൂട്ടാൻ ഒരു റിങ്ങ് ലൈറ്റ് വാങ്ങിയത്. സാധനം വന്നത് മൂന്ന് ദിവസത്തിനു ശേഷമാണ് 9 Aug 2022 കൃത്യമായി പറഞ്ഞാൽ ഒരു വർഷത്തിന് ശേഷമുള്ള റിവ്യൂ ആണ് നിങ്ങൾ ഇപ്പോൾ വായിക്കുന്നത്.

നല്ല പാക്കിങ്ങും കാര്യങ്ങളും ഒക്കെയായിരുന്നു ഡെലിവറി ചെയ്യുന്ന സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല അതു കൊണ്ട് വീട്ടുകാരാണ് ഡെലിവറി എടുത്തത്.

ഞാൻ ചില ആവശ്യങ്ങൾക്ക് വേണ്ടി പുറത്തു പോയപ്പോഴാണ് ഡെലിവറി ബോയ് വന്നത് ഏതായാലും ഡെലിവറി കഴിഞ്ഞ് ഈ ഒരു വസ്തുവിന്റെ അൺബോക്സിങ്ങും കഴിഞ്ഞിരുന്നു അതെനിക്കറിയില്ലായിരുന്നു

ഞാൻ ആ പൊട്ടിയ പാക്കറ്റ് വേഗത്തിൽ എൻറെ റൂമിലേക്ക് എടുത്തു അവിടെ നിന്നും അതിവിദഗ്ധമായി പുറത്തേക്ക് എടുത്ത സാധനം തിരിച്ചുവച്ചു ഇനി നമുക്ക് യഥാർത്ഥ റിവ്യൂ തുടങ്ങാം

പാക്കറ്റ് വന്നിട്ട് ഇന്നേക്ക് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. വ്യക്തമായ ഒരു റിവ്യൂ നൽകാൻ എനിക്ക് സാധിക്കും

സാധനത്തിന്റെ പാക്കിംഗ് നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് ഈ റിംഗ് ലൈറ്റിൽ മൂന്ന് വ്യത്യസ്തമായ കളറുകളാണ് ഉണ്ടായിരുന്നത്

white, ന്യൂട്ടർ വൈറ്റ്, വാം വൈറ്റ് എന്നീ കളറുകളാണ് ഉണ്ടായിരുന്നത്. ഈ പെട്ടിക്ക് ഉള്ളിലായി മറ്റു ചില സാധനങ്ങളും ഉണ്ടായിരുന്നു

അവയിൽ ഒന്നായിരുന്നു മൊബൈൽ ഹോൾഡർ മറ്റൊന്ന് ഒരു മിനി ട്രൈപോഡ് ആയിരുന്നു.

കോളിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ മൂന്ന് സ്റ്റാർ മാത്രമേ നൽകുവാൻ സാധിക്കുകയുള്ളൂ കാരണം അത്ര നല്ല ബിൽഡ് ക്വാളിറ്റി അല്ല എനിക്കു ഫീൽ ചെയ്തത്.

999 രൂപ ചിലവുള്ള ഈ ഒരു റിംഗ് ലൈറ്റ് ഞാൻ ആമസോണിൽ നിന്നുമാണ് വാങ്ങിയത് ഡെലിവറി ചാർജ് ഇല്ലായിരുന്നു ഏഴു ദിവസത്തെ റിട്ടേൺ പോളിസിയും എൻറെ ഓർമ്മ ശരിയാണെങ്കിൽ ആറുമാസത്തെ വാറണ്ടിയും ഉണ്ട്.

ഞാൻ ഈ സാധനം വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ സാധനത്തിന്റെ വില ഉയർന്നു. എനിക്ക് പറ്റിയ ബിൽഡ് ക്വാളിറ്റി അല്ലാത്തതു കൊണ്ട് തന്നെ ഞാൻ ഈ സാധനം തിരിച്ചയക്കാൻ നിൽക്കുകയായിരുന്നു.

പക്ഷേ ഈ സാധനത്തിന്റെ വില കൂടിയത് കൊണ്ട് സാധനം തിരിച്ചയക്കുവാൻ എനിക്ക് മനസ്സ് വന്നില്ല.

നല്ല ബിൽഡ് ക്വാളിറ്റി അല്ല എങ്കിലും സൂക്ഷിച്ച് കൊണ്ടു നടന്നാൽ സാധനം കുറെ കാലം ഉണ്ടാവും എന്ന ബോധം എനിക്ക് ഉദിച്ചു അതു കൊണ്ടു തന്നെ ബിൽഡ് ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുവാൻ ഞാൻ തീരുമാനിച്ചു.

കാരണം മറ്റൊന്നുമല്ല ഇപ്പോൾ ഈ സാധനത്തിന്റെ വില കൂടിയല്ലോ വില കുറഞ്ഞ പോയല്ലേ ഞാൻ വാങ്ങിയത് അതു കൊണ്ടു തന്നെ ഒരു ആശ്വാസം.

റിങ്ങിനോട് ഒപ്പമുള്ള ഒരു ഹോൾഡർ തന്നെയാണ് ലഭിച്ചത് അഥവാ ഈ ഒരു ഹോൾഡർ റിംഗ് ലൈറ്റിന് ഉള്ളിൽ തന്നെ ഘടിപ്പിക്കുവാനുള്ള സംവിധാനം ഉണ്ടായിരുന്നു.

ഈ റിംഗ് ലൈറ്റ് വർക്ക് ചെയ്യുന്നത് യുഎസ്ബി പോർട്ട് ഉപയോഗിച്ചു കൊണ്ടാണ് ഈ ഒരു പോർട്ട് നിങ്ങളുടെ മൊബൈൽ ഫോണിൻറെ ചാർജറുമായി ഘടിപ്പിച്ചാൽ ഈ റിങ് ലൈറ്റിലെ ഒരു ബട്ടൺ ഉണ്ട് അതിൽ പ്രസ് ചെയ്താൽ ലൈറ്റ് വർക്ക് ചെയ്യും.

തൊട്ടടിയിലായി കുറച്ച് ഓപ്ഷനുകൾ ഉണ്ട് അതിൽ വെളിച്ചം കൂട്ടുവാനും കുറക്കുവാനുമുള്ള ഓപ്ഷനുകൾ ആണ് ഉള്ളത് പിന്നീടുള്ള മറ്റൊരു ഓപ്ഷൻ എന്ന് പറയുന്നത്.

ലൈറ്റിന്റെ കളർ മാറ്റുക എന്നുള്ളതാണ് മുകളിൽ പറഞ്ഞ മൂന്ന് കളറുകളാണ് മാറ്റുവാൻ സാധിക്കുക എന്നിരുന്നാലും ഇതില് ഉള്ള വെള്ള നിറത്തിന് അത്ര നിറം പോരാ എങ്കിലും ന്യൂട്രൽ വൈറ്റ് എന്ന് പറയുന്ന കളർ മതിയാവും വീഡിയോ ഷൂട്ട് ചെയ്യാൻ.

എൻറെ ഉമ്മാൻറെ ചാനലിൽ ഈ റിംഗ് ലൈറ്റ് കൊണ്ട് എടുത്ത വീഡിയോകൾ ഉടൻ കാണാവുന്നതാണ് ചാനലിന്റെ ലിങ്ക് താഴെയുണ്ട്.

മുകളിൽ പറഞ്ഞ യുഎസ്ബി പോർട്ടുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇനി പറയാൻ പോകുന്നത് മറ്റൊന്നുമല്ല ഈ യുഎസ്ബി പോർട്ടിന്റെ വയറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ലൈറ്റ് പിന്നീട് വർക്ക് ചെയ്യുകയില്ല.

യുഎസ്ബി പോർട്ടിന്റെ വള്ളിക്ക് അല്പം വലുപ്പം ഉള്ളതു കൊണ്ടു തന്നെ കുറച്ച് ദൂരത്തേക്ക് റിംഗ് ലൈറ്റ് കൊണ്ടുപോകാം.

റിംഗ് ലൈറ്റ് വെച്ചു  കൊണ്ട് ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം എന്ന് വെച്ചാൽ വീഡിയോ ഷൂട്ട് ചെയ്യാനും ഫോട്ടോകൾ എടുക്കുവാനും മാത്രമാണ് അതും വീട്ടിലുള്ള ആവശ്യങ്ങൾക്കു വേണ്ടി മാത്രം.

അതായത് പുറമേയുള്ള ആവശ്യങ്ങൾക്ക് വേണ്ടി ഞാനീ റിംഗ് ലൈറ്റ് എടുക്കാറില്ല  അതു കൊണ്ട് തന്നെ പുറമേ ഉപയോഗിച്ചാൽ എത്ര വെളിച്ചം കിട്ടും എന്നൊന്നും എനിക്ക് പറയാൻ അറിയില്ല.

ഏതായാലും റിംഗ് ലൈറ്റിന്റെ ചില ഫോട്ടോകൾ താഴെ നൽകുന്നു നിങ്ങൾക്ക് ഈ ബ്ലോഗ് ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ഈ ബ്ലോഗ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് മറ്റൊരു റിവ്യൂമായി നമുക്ക് കണ്ടുമുട്ടാം 

പിന്നെ ഒരു കാര്യം സാധനം വാങ്ങുവാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.  ഏതാണ് കൃത്യമായ റിവ്യൂ ചെയ്ത പ്രൊഡക്ട് എന്ന് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും. അപ്പൊ അടിയോ അസ്തല വിസ്ത😀😀




Code Copied!