2022 നിങ്ങൾ അറിഞ്ഞിരിക്കേണ്ട സാംസങ് ഫോണിൻറെ പ്രത്യേകതകൾ | Best feature for Samsung smartphone users in 2022

ഒരു സാംസങ് ഉപഭോക്താവ് ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പുതിയ പുതിയ ഫീച്ചറുകൾ ഭാവിയിൽ വന്നുകൊണ്ടേയിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ കമ്പനിയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്.


മറ്റൊന്നുമല്ല ഓൺലൈൻ പഠനം ആയപ്പോൾ കുട്ടികൾ എല്ലാവരും തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് പഠനം ആരംഭിക്കുവാൻ തുടങ്ങി എന്നാൽ ഇത്തരത്തിൽ ഫോൺ കൊടുക്കുന്ന രക്ഷിതാക്കൾ പലപ്പോഴും പിന്നീട് ഫോൺ നൽകിയതിനു ശേഷം കുട്ടികളെ ശ്രദ്ധിക്കാറില്ല.


അതു കൊണ്ടു തന്നെ കുട്ടികളിൽ പലരും പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാറുണ്ട് പഠനത്തിനു പുറമേ പല ആപ്പുകളും ഉപയോഗിക്കുന്നത് കുട്ടിയുടെ പഠനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട് 


എന്നതാണ് പുതിയ കണ്ടെത്തൽ അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള കുട്ടി കുസൃതികൾ സാംസങ് നിയന്ത്രിക്കും എന്നതാണ് പുതിയ വാർത്തയായി ലഭിച്ചിട്ടുള്ളത്.


ഇനി എന്താണ് ആ പുതിയ പ്രത്യേകത എന്നത് നോക്കാം


നിങ്ങൾ ഉപയോഗിക്കുന്ന സാംസങ് ഫോണിൽ സെറ്റിംഗ്സ് എടുത്തതിനു ശേഷം അതിൽ സെർച്ച് ഓപ്ഷൻ ഉണ്ടാവും അതിൽ അമർത്തി pin എന്ന് സെർച്ച് ചെയ്യുക അതിൽ പിൻ വിൻഡോ എന്ന് കാണാം അതിൽ അമർത്തി അതിനുശേഷം വീണ്ടും ഓപ്ഷനിൽ അമർത്തുക ശേഷം 


വീണ്ടും ഓൺ ചെയ്തു കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് നിങ്ങളുടെ ഫോണിലുള്ള മറ്റു ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല നിങ്ങൾ ഏത് ആപ്പാണ് ലോക്ക് ചെയ്യുന്നത് ആ ആപ്പ് ഓപ്പൺ ചെയ്തതിനു ശേഷം മിനിമൈസ് ചെയ്യുക ശേഷം ആപ്ലിക്കേഷൻ ലോഗോ മുകളിൽ ആയി കാണും  


അതിൽ അമർത്തി കഴിഞ്ഞാൽ നിങ്ങൾക്ക് കുറെ ഓപ്ഷനുകൾ ലഭിക്കും അവിടെ pin this app  എന്ന ഒരു ഓപ്ഷൻ ഉണ്ടാവും ഈ ഒരു ഓപ്ഷനിൽ അമർത്തി കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ബാക്ക് ബട്ടൺ അമർത്താൻ സാധിക്കുകയില്ല.


മിനിമൈസ് ചെയ്യുന്ന ബട്ടൺ അമർത്തിയാൽ നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ആവുകയും ചെയ്യും പിന്നീട് ലോക്ക് അൺ ലോക്ക് ചെയ്യാതെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കുകയില്ല.


എങ്ങനെയുണ്ട് ഈ പ്രത്യേകത നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുമല്ലോ മറ്റൊരാൾക്ക് ഈ ഒരു അറിവ് ഷെയർ ചെയ്യാനും മറക്കരുത്.