Best smartphone theme for older people

കുറച്ച് ഏറെ പ്രായമുള്ള ഒരാൾ ഒരു സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഒരുപക്ഷേ വിളിക്കുവാൻ അല്ലെങ്കിൽ വാട്സ്ആപ്പിലും മറ്റു സോഷ്യൽ മീഡിയകളിൽ ആക്ടീവ് ആവാൻ ആണ്. എന്നാൽ ചില മുതിർന്ന ആളുകൾക്ക് എങ്ങനെയാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുക എന്നത് പോലും അറിയില്ല. അത്തരത്തിലുള്ള ആളുകൾ പലപ്പോഴും സ്വന്തം മക്കളോട് അല്ലെങ്കിൽ പേരമക്കളോട് ആണ് സംശയങ്ങൾ ചോദിക്കാറുള്ളത്.

ഇത്തരത്തിലുള്ള സംശയങ്ങൾ വരാനുള്ള കാരണം സ്മാർട്ട് ഫോണിൽ ഉള്ള കുറെ ഓപ്ഷനുകൾ ആണ് അനാവശ്യമായതും ആവശ്യമുള്ളതുമായ പല കാര്യങ്ങളും അടങ്ങുന്ന ഒന്നാണ് സ്മാർട്ട്ഫോൺ അതു കൊണ്ടു തന്നെ പ്രായമായവർക്ക് അറിയാവുന്നതും അറിയാത്തതുമായ കുറേ കാര്യങ്ങൾ ഒരു സ്മാർട്ട് ഫോണിൽ ഉണ്ടാവും ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രായമായവരെ ബുദ്ധിമുട്ടിലാക്കും.

പ്രായമായവർക്കും മൊബൈൽ ഫോണിൽ കൂടുതൽ സമയം കൂടി ഇരിക്കാൻ സമയം കിട്ടാത  വർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു ആപ്ലിക്കേഷനെ കുറിച്ച് മനസ്സിലാക്കാം.

ഈ ആപ്ലിക്കേഷൻ പ്രത്യേകത വളരെ കുറഞ്ഞ ഓപ്ഷനുകൾ മാത്രം കാണിക്കുകയുള്ളൂ അതും നമുക്കിഷ്ടമുള്ള ഓപ്ഷനുകൾ മാത്രം കാണിക്കുന്ന രീതിയിൽ ആകുവാനും സാധിക്കും. ഈ ഒരു ഓപ്ഷൻ മുഖാന്തരം നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷനുകൾ ഹോം സ്ക്രീനിൽ കൊണ്ടുവരാൻ സാധിക്കുന്നു അതുവഴി സ്മാർട്ട്ഫോണിൽ ചിലവഴിക്കുന്ന സമയം ചുരുക്കാം.

Uncomplicated launcher എന്നാണ് ആപ്ലിക്കേഷൻറെ പേര് ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ഉണ്ട് ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ ലഭ്യമാണോ എന്ന് അറിയില്ല. ആവശ്യമുള്ളവർ ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ഉപയോഗിച്ചതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്ത് അറിയിക്കുക.
Code Copied!