Which Is The Best App For Video Recording In malayalam

നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ എങ്കിൽ നിങ്ങൾ തീർച്ചയായും ഇതു മുഴുവനായി വായിക്കുക. ഈ ആപ്ലിക്കേഷൻ്റെ വിവരണം പൊതുവേ ഉപകാരപ്പെടുന്നത് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർക്ക് മാത്രമായിരിക്കും കാരണം എന്താണെന്ന് വെച്ചാൽ ഇത് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു അപ്ലിക്കേഷൻ  ആണ്. മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

ഇനി ഈ ആപ്പിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തരാം ശ്രദ്ധിച്ച് വായിക്കണം കാരണം ചിലപ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാകണം എന്നില്ല അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്.

യൂട്യൂബിൽ വീഡിയോ ചെയ്യുക എന്നുള്ളത് ചെറിയൊരു കാര്യമൊന്നുമല്ല അതിനു പിറകിൽ ആയിട്ട് യാതനകളും വേദനകളും എല്ലാം നിറഞ്ഞ ഒരു സംഭവം വീഡിയോക്ക് പിന്നിലായി നടക്കുന്നുണ്ട്. വീഡിയോ കാണുന്നവർ വിചാരിക്കുന്നുണ്ടാവും കണ്ടു കഴിഞ്ഞതിനു ശേഷം ഇതിനൊരു Dislike അടിക്കാം എന്ന്  അവിടെ സംഭവിക്കുന്നത് ഒരു കലാകാരൻറെ ആത്മവിശ്വാസമാണ് നഷ്ടപ്പെടുത്തുന്നത്.

അതുകൊണ്ട് അവന് വീഡിയോ ചെയ്യാൻ ഉള്ള താല്പര്യം അവിടെ നഷ്ടപ്പെടുകയാണ് എങ്കിൽ പുതിയ അറിവുകൾ നൽകുന്ന ഒരു ആൾ യൂട്യൂബിൽ ഇല്ലാതാകുമ്പോൾ നമുക്ക് ഭാവിയിൽ വരുന്ന പുതിയ ടെക്നോളജി കാര്യങ്ങൾ അതു പോലെയുള്ള പുതിയ പുതിയ അറിവുകൾ നിങ്ങള്‍ക്ക് ലഭിക്കണമെന്ന് ഉണ്ടെങ്കിൽ അവനു വേണ്ട പ്രോത്സാഹനങ്ങളും അവന് വേണ്ടിയുള്ള സപ്പോർട്ട്  നിങ്ങൾ അറിയിക്കണം.

തളർത്താൻ പലരെക്കൊണ്ടും സാധിക്കും പക്ഷേ വളർത്താൻ അവൻറെ മനസ്സ് കാണുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. വീഡിയോയിൽ ഉള്ള പ്രശ്നങ്ങൾ തിരുത്തി കൊടുക്കാനുള്ള ഒരു കമൻറ് അവൻറെ ആ വീഡിയോ  കൊടുക്കുകയാണെങ്കിൽ അവൻ ഉറപ്പായിട്ടും നിങ്ങൾക്ക് ഒരു മറുപടി തരുന്നതായിരിക്കും.

ശത്രു ആണെങ്കിൽ പോലും ഒരു നാൾ നിങ്ങളുടെ മിത്രമായി മാറും അവൻ അതുകൊണ്ട് എല്ലാവരും സഹായ സഹവർത്തിത്വത്തിൽ കൂടി മാത്രം മറ്റൊരു യൂട്യൂബറിനെ കാണുക അദ്ദേഹത്തിന് സപ്പോർട്ട് നൽകുക ഏത് വീഡിയോ ആണെങ്കിലും ലൈക് അടിച്ചു മാത്രമേ അതിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആയിട്ടു സാധിക്കുകയുള്ളൂ അതെങ്ങിനെ എന്നുവെച്ചാൽ അവൻ നല്ല വീഡിയോകൾക്ക്. 


വേണ്ടി മാത്രം പ്രവർത്തിക്കും അങ്ങനെ കാണുന്നവർക്ക് നല്ല വീഡിയോകൾ മാത്രം കാണുവാനും സാധിക്കും അങ്ങനെ നല്ല കഴിവുള്ള വ്യക്തിയെ നിങ്ങളുടെ സഹായം  കൊണ്ട് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും അത് കാണുന്ന നിങ്ങൾക്ക് മാത്രമേ സാധിക്കൂ ഓരോരുത്തരും മനസ്സുവെച്ചാൽ എല്ലാവരും ഇന്ന് ലോകത്തിൻറെ നെറുകയിൽ എത്തും  എന്നതിൽ യാതൊരു സംശയവുമില്ല.


എല്ലാവരും വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്. 


ആപ്പിൻ്റെ ഉപകാരം


നിങ്ങൾക്ക് വീഡിയോ ചെയ്യുമ്പോൾ എന്തോക്കെ ആണ് പറയണ്ടത് എന്ന് നിങ്ങൾ മറന്ന് പോകുന്നുണ്ടോ? എങ്കിൽ ഈ ആപ്പ് നിങ്ങളുടെ കണ്ടൻ്റിനെ സംരക്ഷിക്കും അതായത് നിങ്ങൾ പറയാൻ പോകുന്ന കാര്യം മുമ്പേ ഈ ആപ്പിൽ എഴുതി ആ എഴുതുകൾ.

നിങ്ങൾക്ക് വീഡിയോ ചെയ്യുന്ന സമയം നിങ്ങളുടെ ഫോണിൻ്റെ സ്ക്രീനിൽ എഴുതി കാണിക്കും എന്നത് ആണ് ഈ ആപ്പിൻ്റെ പ്രത്യേകത. അതു പോലെ തന്നെ ക്യാമറയിലേക്കു നോക്കുന്നതു പോലെ ആയിരിക്കും നിങ്ങളുടെ വീഡിയോ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയി സാധിക്കുക ഇങ്ങനെയുള്ള വീഡിയോയുടെ പ്രത്യേകത ഈ വീഡിയോ ഉണ്ടാക്കിയെടുക്കുന്ന ആൾ കാണുന്ന ആളുമായി  ഐ കോണ്ടാക്ടിൽ ഏർപ്പെടുന്നു.

ഇങ്ങനെ ഐ കോൺടാക്ട് ഏർപ്പെട്ടു കഴിഞ്ഞാൽ ഈ വീഡിയോ കാണുന്ന ആൾക്ക് തീർച്ചയായും നിങ്ങളുടെ വീഡിയോ മുഴുവനായും കാണുവാനായി ശ്രമിക്കും അതു പോലെ തന്നെ വളരെ വ്യക്തതയുള്ള കണ്ടെൻ്റ്കളും ആയിരിക്കണം ഒരു വീഡിയോ നിർമാതാവ് ഉണ്ടാക്കിയെടുക്കേണ്ടത്. 

ഇനി ചെറിയ ഒരു ലഘു ചിത്രം താഴെ നൽകുന്നു👇

Picture

ചുരുക്കിപ്പറഞ്ഞാൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യുവാൻ തുടങ്ങുക അതിനു മുൻപേ നിങ്ങളുടെ ഓരോ ഡയലോഗും ഏത് സമയത്താണ് വരേണ്ടത് എന്നതുകൂടി നിശ്ചയിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ഡയലോഗ് മറക്കാതെ വീഡിയോ ചെയ്യാനായി സാധിക്കും.

താഴെ ഈ ആപ്ലിക്കേഷൻ ലിങ്ക് നൽകുന്നതാണ് ഞങ്ങൾ ഈ വെബ്സൈറ്റിൽ ഒരിക്കലും പ്ലേസ്റ്റോറിൽ നിന്നും പുറത്ത് വരുന്ന ആപ്ലിക്കേഷനുകളുടെ ലിങ്ക് ഇവിടെ പങ്കു വെക്കുക ഇല്ല അതു കൊണ്ട് വിശ്വാസത്തോടെ ഡൗൺലോഡ് ചെയ്യുവാനായി സാധിക്കുന്നതാണ്. മറ്റൊരു അറിവുമായി വീണ്ടും കാണാം. ശുഭദിനം

             download

 

             download

 

             download

 
Code Copied!