-->

Best android Application for smartphone comparison in malayalam

ആപ്പിനെ കുറിച്ചുള്ള ദീർഘ വിവരണം

നമ്മളിൽ പലരും ഓൺലൈനായും ഓഫ്‌ലൈനായും ഫോണുകളും മറ്റ് സാധനങ്ങളും വാങ്ങാറുണ്ട്. ഓൺലൈൻ സംവിധാനം ഉപയോഗിച്ചു വാങ്ങുമ്പോൾ ആമസോൺ flipkart പോലുള്ള വൻകിട കമ്പനികൾ താരതമ്യം ചെയ്യാനുള്ള അവസരങ്ങൾ ഉപഭോക്താവിന് കൊടുക്കാറുണ്ട് എന്നാൽ ഇവ പലപ്പോഴും ഒരു ഉപഭോക്താവിന് ഉപകാരപ്പെടുന്നത് ആവുകയില്ല. അതിനുകാരണം ഈ വൻകിട കമ്പനികളുടെ തന്ത്രങ്ങൾ തന്നെയാണ് ചില പോരായ്മകൾ മറച്ചുവെക്കുകയും.

ചില പ്രത്യേകതകൾ മാത്രം എടുത്തു കാണിക്കുകയും ചെയ്യും ഇതൊരു വൻകിട കമ്പനി ആയതു കൊണ്ട് തന്നെ അവരുടെ സാധനങ്ങൾ വിറ്റഴിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ അവർക്ക് ഉണ്ടാവുകയുള്ളൂ. പണ്ട് കാലങ്ങളിൽ ഒക്കെ വിലപേശുന്ന സംവിധാനം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നത് മൂലം വിലപേശുന്ന സംവിധാനം ഇപ്പോൾ ഓൺലൈനിൽ ഇല്ല. ഒരു വിൽപ്പനക്കാരൻ എന്താണ് നിൽക്കുന്നത് അതിന് ആ വിൽപ്പനക്കാരൻ വില നിശ്ചയിക്കുകയും ആ വിലക്ക് തന്നെ വാങ്ങുകയും ആണ് ഒരു ഉപഭോക്താവ് ചെയ്യുന്നത്.

വിലപേശുന്ന അതിനുപകരം പല കൂപ്പൺ കോഡുകളും ഇത്തരം കമ്പനികൾ കൊടുക്കാറുണ്ട്. പക്ഷേ ആ കൂപ്പൺ കോട് ഉപയോഗിച്ചതിനു ശേഷം വില നോക്കുമ്പോൾ ചില സമയങ്ങളിൽ വസ്തുവിൻറെ നിലവിലെ വിലയിൽ കൂടുതലായി കാണിക്കുകയും അതിൽനിന്നും കുറച്ചതായി കാണിച്ചാണ് ഓരോ ഉപഭോക്താവിനും ഇത്തരത്തിലുള്ള വൻകിട കമ്പനികൾ പറ്റിക്കുന്നത്. എന്നാൽ ചില കമ്പനികൾ ആകട്ടെ ഇത്തരത്തിലുള്ള കൂപ്പൺ കോഡുകൾ പോലും ഉണ്ടാവുകയില്ല.

നിങ്ങൾ നിങ്ങളുടെ അടുത്തുള്ള കടയിൽ ഒന്ന് പോയി നോക്കൂ അവിടെ നിന്നും നിങ്ങൾക്ക് വില കുറച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. കാരണം ഒരു ഉപഭോക്താവും ഒരു വില്പനക്കാരനും തമ്മിൽ ബന്ധപ്പെട്ടുകൊണ്ടാണ് ഈ ഒരു വാങ്ങൽ പ്രക്രിയ നടക്കുന്നത്. ഓൺലൈൻ വൻകിട കമ്പനികളുടെ വരവും മൂലം നമ്മുടെ നാട്ടിലെ കടകളുടെ കടയുടമകൾ സമ്മർദത്തിൽ ആയിരിക്കുകയാണ് ഈ അവസരം പരമാവധി മുതലെടുക്കുകയാണ് ഏതൊരാളും ചെയ്യേണ്ടത് വിദ്യാഭ്യാസം ലഭിച്ചത് കൊണ്ട് മാത്രം ആയില്ല അത് പ്രയോഗിക്കുവാനും അറിഞ്ഞിരിക്കണം. ഇത്തരത്തിൽ നമ്മൾ കടകളിൽ നിന്നും ആണ് സാധനങ്ങൾ വാങ്ങുന്നത് എങ്കിൽ ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ലാഭത്തിൽ നിങ്ങൾക്ക് പ്രോഡക്ടുകൾ ഓഫ് ലൈനിലൂടെ വാങ്ങുവാൻ സാധിക്കുന്നതാണ്.

എന്നുകരുതി വിലപേശാൻ അറിയാത്ത ഒരാൾ ഇത്തരം കടകളിൽ പോയി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ വലിയ വിലക്കുറവ് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല ഉദാഹരണത്തിന് നിങ്ങളാണ് ഈ ഒരു ഫോൺ കട നടത്തുന്നത് എന്ന് വിചാരിക്കുക നിങ്ങൾ പരമാവധി എന്താണ് ചെയ്യുക നിങ്ങളുടെ വരുമാനം കൂട്ടുവാൻ അല്ലേ നോക്കുക അല്ലാതെ വാങ്ങാൻ വരുന്നവൻ പാവം ആണ് എന്നൊന്നും നോക്കാറില്ലല്ലോ. നിങ്ങൾക്ക് വിലപേശാൻ അറിയില്ലെങ്കിൽ അറിയുന്ന ഒരു ആളുമായി കടയിൽ പോവുക ശേഷം വില്പനക്കാരനും വിലപേശുന്ന അയാളും നിസ്സാര കാർ ആവാൻ പാടില്ല. കാരണം വിലപേശുക എന്നത് വെറുതെ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടത് ഓരോ പോയിൻറ് വിൽപ്പനക്കാരൻ എൻറെ മുമ്പിൽ വെക്കുമ്പോൾ വിൽപ്പനക്കാരൻ പതറി ഇരിക്കണം എങ്കിൽ മാത്രമേ വിലപേശൽ പൂർണമാവുകയുള്ളൂ. ഒരു വിൽപ്പനക്കാരൻ നിങ്ങൾ വിലപേശി അതിനുശേഷം അതെ എടുത്തോളൂ എന്ന് പറയുകയാണെങ്കിൽ ആ വില്പ്പനക്കാരന് നല്ല രീതിയിൽ ഈ ഒരു വസ്തു വാങ്ങുന്നതിലൂടെ പണം ലഭിക്കുന്നു എന്നുള്ളത് മനസ്സിലാക്കുക.

കുറേസമയം വിലപേശികയും അവസാനം സമ്മതിക്കുകയാണെങ്കിൽ മാത്രം നിങ്ങൾ മനസ്സിലാക്കുക ഇതാണ് അദ്ദേഹത്തിനും നിങ്ങൾക്കും ലാഭവും നഷ്ടവും തുല്യമാകുന്ന അവസാന വില. ഈ സമയമാകുമ്പോൾ കച്ചവടം ഉറപ്പിച്ചു സാധനം വാങ്ങുകയും പോക്കറ്റിലെ പണം വെറുതെ ചിലവാക്കാതെ ഇരിക്കാനും സാധിക്കും പലർക്കും ഇപ്പോഴും ഒരു ഫോണിൻറെ യഥാർത്ഥ വില എന്താണെന്ന് അറിയില്ല. അതിനു കാരണം ഈ വസ്തുക്കളുടെ കൈമാറ്റമാണ് ഒരു വസ്തു നിങ്ങളുടെ കൈയിൽ എത്തുന്നത് പല പ്രക്രിയകൾ കഴിഞ്ഞതിനുശേഷം ആണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രക്രിയകളുടെ ചിലവുകളും നിങ്ങൾ വാങ്ങുന്ന ഈ സാധനത്തിൽ ഉൾപ്പെട്ടിട്ടുണ്ട് ഉണ്ടാവും.

അതിനുശേഷമാണ് യഥാർത്ഥ വില എന്ന രീതിയിൽ നിങ്ങൾ വിലകൊടുത്ത് ആ ഒരു വസ്തു വാങ്ങുന്നത് ഇക്കാര്യം ഏകദേശം വിദ്യാഭ്യാസമുള്ള ഒരാൾക്ക് മനസ്സിലാകുന്നത് ആണെങ്കിലും. ഈ വിദ്യാഭ്യാസമുള്ളവർ പോലും ഇക്കാര്യത്തിൽ പറ്റിക്കപെടുന്നു അത് വളരെ വേദനാജനകമായ കാര്യം തന്നെയാണ്. ഏതായാലും ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും നടക്കുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് ഉപകാരം തന്നെയാണ് എങ്കിലും പാവപ്പെട്ടവൻറെ ഈശ കാലിയാക്കുന്ന ഒന്ന് മാത്രമാണ്.

ആപ്പ് എങ്ങനെ ഉപയോഗിക്കാം 

ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ തന്നെ പരമാവധി ആപ്ലിക്കേഷനുമായി നിങ്ങളുടെ ഇമെയിൽ അഡ്രസ് ബന്ധിപ്പിക്കുക കാരണം എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് ഇഷ്ടമുള്ള താരതമ്യങ്ങൾ സേവ് ചെയ്യാനും ഇ-മെയിൽ അഡ്രസ് മുഖാന്തരം ലോഗിൻ ചെയ്യുമ്പോൾ സാധിക്കുന്നു. ശേഷം നിങ്ങൾക്കു വേണ്ട വസ്തു തിരഞ്ഞെടുക്കുകയോ സെർച്ച് ലൂടെ കണ്ടെത്തുകയോ ചെയ്യാം. ഓൺലൈനിൽ വിൽക്കപ്പെടുന്ന എല്ലാ സാധനങ്ങളുടെ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ ലഭ്യമാണ്.

നിങ്ങൾ തിരഞ്ഞെടുത്ത വസ്തുവിന് അടുത്തായി ഒരു നീലനിറത്തിലുള്ള ബട്ടൺ കാണാം അതിനെയാണ് compare button എന്ന് വിളിക്കുന്നത് ഈ ബട്ടണിൽ അമർത്തി കഴിഞ്ഞാൽ നിങ്ങൾക്ക് മറ്റൊരു വസ്തു സെർച്ച് ചെയ്യുകയോ തിരഞ്ഞെടുക്കുകയും ചെയ്യാം ശേഷം ആ വസ്തുവിന് അടുത്തായി ഇതുപോലൊരു ബട്ടൻ കാണാം അതിൽ അമർത്തുകയാണെങ്കിൽ ഇരു വസ്തുക്കളും തമ്മിൽ താരതമ്യം ചെയ്യാവുന്നതാണ്.

ഇവിടെ ഇരു വസ്തുക്കളും കമ്പയർ ചെയ്യുവാൻ നിങ്ങൾ compare now എന്ന ബട്ടണിൽ അമർത്തുകയാണെങ്കിൽ അത് നിങ്ങളെ താരതമ്യം എന്ന് ഭാഗത്തേക്ക് കൊണ്ട് എത്തിക്കുന്നതാണ്. ഇവിടെ നിങ്ങൾക്ക് രണ്ടു വസ്തുക്കൾ തമ്മിലുള്ള താരതമ്യത്തോടൊപ്പം ഈ വസ്തുക്കളുടെ എല്ലാ വിവരങ്ങളും ലഭിക്കുന്നതായിരിക്കും ഒരു പക്ഷേ നിങ്ങൾ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ പോലും ഈ ഭാഗത്തുനിന്നും നിങ്ങൾക്ക് മനസ്സിലാക്കാം.

ആപ്പിൻ്റെ പ്രശ്നങ്ങൾ

 • പ്രശ്നം എന്താണെന്ന് വെച്ചാൽ മുകളിൽ പറഞ്ഞതുപോലെ എല്ലാ വസ്തുക്കളുടെയും താരതമ്യം ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല.

 • അതു പോലെ തന്നെ ഈ ആപ്ലിക്കേഷൻ ഇൻറർഫേസ് അത്ര സുഖകരം ഒന്നുമല്ല ഫ്ലിപ്കാർട്ട്നേക്കാൾ കഷ്ടമാണ്.

 • ഈ ആപ്ലിക്കേഷനിൽ ഉള്ള ചില ബട്ടണുകൾ ഒന്നും വർക്ക് ചെയ്യുന്നില്ല.

 • ന്യൂസ് എന്നുള്ള ബട്ടൺ ഈ ഒരു ആപ്ലിക്കേഷനിലുണ്ട് അതിൽ അവരുടെ വെബ്സൈറ്റ് ആണ് നൽകിയിരിക്കുന്നത്.

 • ഇലക്ട്രോണിക് വസ്തുക്കൾ മാത്രമേ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിൽ താരതമ്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ.

 • ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളത് രണ്ടുവർഷം മുൻമ്പ് ആണ്.

ആപ്പിനെ കുറിച്ചുളള വിവരങ്ങൾ

 • 2019-ന് ശേഷം കൊണ്ട് വന്ന മാറ്റങ്ങൾ താഴെ

 • ശബ്ദം മുഖാന്തരം സാധനങ്ങൾ സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.

 • അപ്ഡേറ്റ് ചെയ്യാൻ ഉള്ള ഭാഗം ഈ ആപ്ലിക്കേഷനിൽ ഒരു ബട്ടൺ രീതിയിൽ നൽകിയിരിക്കുന്നു.

 • ഈ ആപ്പിലൂടെ വീഡിയോകൾ കാണുവാനും സാധിക്കുന്നതാണ്.

 • ഈ ആപ്ലിക്കേഷൻ മുഖാന്തരം മറ്റു ആപ്ലിക്കേഷനുകളിലേക്ക് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നു.

 • ഈ ആപ്ലിക്കേഷൻ ഒരു ഫ്രീ ആപ്ലിക്കേഷൻ ആയതുകൊണ്ടുതന്നെ ഇതിൽ പരസ്യങ്ങൾ കാണിക്കുന്നത് ആയിരിക്കും.

 • യൂസർ ഇൻ ട്രാക്ക് എന്നതിൽ വെറും 3+ റേറ്റിംഗ് മാത്രമാണ് ഈ ആപ്ലിക്കേഷനിൽ ഉള്ളത്.

 • ഈ ആപ്പ് പുതുക്കിയതിന് ശേഷം ആപ്പിൻ്റെ വേർഷൻ 1.7.2 ആണ്.

 • ഈ ആപ്പ് പുതുക്കിയത് 30 Dec 2019-ൽ ആണ്.

 • 1M - ആളുകൾ ആണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്.

 • ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിലവിൽ വന്നത് 11 Apr 2015-ൽ ആണ്.

 • feedback@smartprix.com ഈമെയിൽ അഡ്രസ് വഴിയാണ് ഉപഭോക്താവ് പരാതികളും മറ്റും രേഖപ്പെടുത്തുക.

 • 26k - ആളുകൾ ആണ് ഈ ആപ്ലിക്കേഷന് റിവ്യൂ നൽകിയിട്ടുള്ളത്.

 • അഞ്ചിൽ നാല് സ്റ്റാറും ഈ ആപ്ലിക്കേഷന് ലഭിച്ചിട്ടുണ്ട്.

 • കൂടാതെ നിരവധി പേർമിഷനുകൾ  ഈ ആപ്ലിക്കേഷൻ ആവശ്യപ്പെടുന്നു.

ആപ്പിൻ്റെ പ്രത്യേകത

താരതമ്യം ചെയ്യുവാൻ പ്ലേസ്റ്റോറിൽ പല ആപ്ലിക്കേഷനുകളും നിങ്ങൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ താരതമ്യത്തിൽ ഉപരി ഒരു വസ്തുവിൻ്റെ വില മുതൽ അതിൽ നിങ്ങൾക്കറിയാത്ത എല്ലാ വിവരങ്ങളെക്കുറിച്ചുമാണ് മനസിലാക്കുവാനും ആയി ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു.

മറ്റൊരു പ്രത്യേകത ഈ ആപ്ലിക്കേഷനിൽ ഓരോ വസ്തുവിനെയും വില കുറയുകയോ കൂടുകയോ ചെയ്യുകയാണെങ്കിൽ നമ്മളുടെ മൊബൈൽ ഫോണിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ നോട്ടിഫിക്കേഷൻ ആയി അറിയുവാൻ സാധിക്കുന്നതാണ്.

ഞാൻ മുൻപ് ഒരു ആപ്ലിക്കേഷനെ കുറിച്ച് പരിചയപ്പെടുത്തിയിരുന്നു ആ ആപ്ലിക്കേഷനിൽ ഒരു വസ്തുവിനെ മുഴുവൻ വിവരങ്ങളും അടങ്ങിയതായിരുന്നു എന്നാൽ ഇവിടെ ഇരു വസ്തുക്കളുടെയും മുഴുവൻ വിവരങ്ങളും മനസ്സിലാക്കുവാനായി സാധിക്കും.

ആപ്പ് ഡൊൺലോഡ് ചെയ്യാനുള്ള പ്ലളേസ്റ്റേർ ലിങ്ക്              download

 

ആപ്പിന് പുതുതായി വന്ന മാറ്റങ്ങൾ

ഞാൻ ഉപയോഗിച്ച് തുടങ്ങിയതിനുശേഷം അപ്ഡേറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷന് പുതുതായി വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ആപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ട്രിക്കുകൾ

ആപ്ലിക്കേഷൻ്റെ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആപ്ലിക്കേഷൻ ഉണ്ടാക്കിയ ഡെവലപ്പർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ കമ്പ്യൂട്ടർ ഭാഷ അറിയാവുന്ന ഒരാൾക്ക് മാത്രമേ ഈ ആപ്പ് എൻറെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് ഈ ഈ ആപ്ലിക്കേഷൻ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക എന്നുള്ളതാണ്.