How to Remove Background Noise in an audio recording time?

പലതരത്തിലുള്ള ആപ്ലിക്കേഷനുകളെ കുറിച്ച് ഞാൻ എൻറെ വെബ്സൈറ്റിൽ പരിചയപ്പെടുത്തിയിരുന്നു എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു ആപ്ലിക്കേഷനാണ് ഇത്. 


പല പ്രമുഖരായ വീഡിയോ നിർമ്മാതാക്കൾ അതുപോലെ തന്നെ യൂട്യൂബിലെ കണ്ടെൻ്റ്  ക്രിയേറ്റ് ചെയ്യുന്ന യുട്യൂ ബേർസ് പോലും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വരുന്നു. ഈ ആർട്ടിക്കിൾ തികച്ചും ഒരു വീഡിയോ നിർമ്മാതാവിന് ഉപകാരപ്പെടുന്നത് ആയിരിക്കും. 


നിങ്ങൾ നിങ്ങൾക്ക് പരിചയം ഉള്ള വീഡിയോ നിർമ്മാതാക്കൾക്ക് ഈ ആർട്ടിക്കിൾ പങ്കുവെക്കുക. ഒരുപക്ഷേ ഈ ആർട്ടിക്കിൾ നിങ്ങൾക്ക് ഉപകാരപ്പെട്ടില്ല എങ്കിലും മറ്റുള്ളവർക്ക് അത് ഉപകാരം ചെയ്യുമല്ലോ.


ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ അത്ര വലിയ അറിവൊന്നും വേണ്ട ഏതൊരു ചെറിയ കുട്ടിക്ക് പോലും ഈ ഒരു അപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ട് ശബ്ദം റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. 


എന്നിരുന്നാലും കുറച്ചു കൂടി വ്യക്തമായി പഠിക്കുകയാണെങ്കിൽ ഈ ആപ്ലിക്കേഷൻ നല്ല രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കും. എൻറെ അഭിപ്രായത്തിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നോക്കിയപ്പോൾ വളരെ മികച്ച ഗുണനിലവാരമുള്ള ഒരു ഓഡിയോ ഔട്ട്പുട്ട് ആണ് എനിക്ക് ലഭിച്ചത്.


പ്രശസ്തമായ സൗണ്ട് നിർമ്മാണക്കമ്പനി ആണ് ഈ ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിക്കുന്നത് വലിയ പേരുള്ള കമ്പനി ആയതുകൊണ്ടു തന്നെ അവരുടെ ഭാവിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രത്യേകതകളാണ് 


ഈ ആപ്ലിക്കേഷന് അവർ നൽകിയിരിക്കുന്നത് അതുകൊണ്ടു തന്നെ മികച്ച ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്നുണ്ട്. ഞാൻ കുറച്ചു കാലം മുന്നേ ഒരു അപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരുന്നു 


ആ അപ്ലിക്കേഷൻ ഉപയോഗിച്ചു ഇതിലോട്ട് മാറിയപ്പോൾ വളരെ മികച്ച വ്യത്യാസം തന്നെയാണ് എനിക്ക് ലഭിച്ചത്. ഞാൻ പണ്ട് പരിചയപ്പെടുത്തിയ ആപ്ലിക്കേഷൻ ഈ ആപ്ലിക്കേഷന് അടുത്തുപോലും എത്തില്ല എന്നതിൽ എനിക്ക് ഉറപ്പുണ്ട്.


കാരണം മറ്റൊന്നുമല്ല പഴയ ആപ്ലിക്കേഷനിൽ നമ്മൾ സ്വയം തന്നെയാണ് ഓഡിയോകൾ പുറകിലുള്ള അനാവശ്യ (noise) ശബ്ദങ്ങൾ ഒഴിവാക്കിയിരുന്നത്. എന്നാൽ ഈ ആപ്ലിക്കേഷൻ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല 


നമ്മൾ ഒരു ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ തന്നെ അതിലെ പുറമേയുള്ള അനാവശ്യ ശബ്ദങ്ങൾ ഈ ആപ്ലിക്കേഷൻ സ്വയമേ ഇല്ലാതാക്കുന്നു. ഇനി ഒരു യൂസർക്ക് വേണമെങ്കിൽ സ്വയം അഡ്ജസ്റ്റ് ചെയ്യാനുള്ള ഭാഗവും ഈ ആപ്ലിക്കേഷൻ നൽകുന്നു.

ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന രീതി


ആപ്ലിക്കേഷൻ തുറന്നു വരുമ്പോൾ മനോഹരമായ ഒരു ഇൻറർഫേസ് ആണ് നമുക്ക് കാണുവാൻ സാധിക്കുക. ഈ ഇൻറർഫേസ് തന്നെ നമുക്ക് പാട്ടുകൾ കേൾക്കുവാനും ഈ ഇൻറർഫേസ് സ്കിപ്പ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിരിക്കുന്നു 


ഒരു പ്രൊഫഷണൽ തെറ്റ് ഓടുകൂടിയാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിട്ടുള്ളത്. ശേഷം വരുന്ന വിൻഡോ ഈ ആപ്ലിക്കേഷൻ ഇമെയിൽ വെച്ച് ലോഗിൻ ചെയ്യാൻ ഉള്ളതാണ് ജിമെയിൽ വച്ച് ലോഗിൻ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഇമെയിൽ ഇല്ലാതെതന്നെ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.


ശേഷം കാണുന്ന വിൻഡോ റെക്കോർഡ് ചെയ്യുവാനുള്ള ഭാഗമാണ് അതോടൊപ്പം തന്നെ വീഡിയോ റെക്കോർഡ് ചെയ്തു എടുക്കുവാനുള്ള ഓപ്ഷനും അതുപോലെ തന്നെ ഈ ആപ്ലിക്കേഷൻ സ്ട്രീം ചെയ്തുകൊണ്ട് ഇതിലെ മനോഹരമായ ശബ്ദം മറ്റുള്ള പ്ലാറ്റ്ഫോം മുകളിലേക്ക് സ്ട്രീം ചെയ്യാം.

ആപ്ലിക്കേഷൻ്റെ പ്രത്യേകത

  • ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്ന ഒരു കാര്യമാണ് സുതാര്യത അതെ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വളരെ എളുപ്പം ആണ്.


  • മറ്റൊരു പ്രത്യേകതയാണ് അനാവശ്യ ശബ്ദങ്ങളുടെ ഓട്ടോമാറ്റിക് ക്രമീകരണം അതെ നമ്മളുടെ ശബ്ദം ഒഴികെ മറ്റു എല്ലാ ശബ്ദങ്ങളെയും ഈ ഒരു അപ്ലിക്കേഷൻ ഇല്ലാതാക്കുന്നു അതുമായി നല്ല ക്വാളിറ്റിയുള്ള ഔട്ട്പുട്ട് ഓഡിയോ ലഭിക്കുന്നു.


  • മുകളിൽ പറഞ്ഞതുപോലെ തന്നെ ഈ ആപ്ലിക്കേഷനിലെ ഓഡിയോ നോയിസ്  ലൈസേഷൻ ഉപയോഗിച്ചു കൊണ്ട് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് ഈ അപ്ലിക്കേഷനിൽ നിന്നും സ്ക്രീൻ ചെയ്യാം.


  • അതു പോലെ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ഇത് വളരെ ഉപകാരപ്രദമായ ഒന്നു തന്നെയാണ്.

ആപ്ലിക്കേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ


ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ വന്നത് 30 Mar 2020ൽ ആണ് Dolby Laboratories Inc. എന്ന ഭീമൻ കമ്പനിയാണ് ഈ ആപ്ലിക്കേഷൻ ജന്മം നൽകിയത്. ഈ അപ്ലിക്കേഷൻ വേർഷൻ 1.3.0.2 എന്നതാണ്. 


ഈ ആപ്ലിക്കേഷൻ ഉണ്ടായ ചില പോരായ്മകൾ ഇല്ലാതെ ആക്കി കൊണ്ട് ആപ്ലിക്കേഷൻ പുതുക്കിയ തീയതി 24 Feb 2021 ആണ്. ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് ഏകദേശം 1M+ ആളുകളാണ്. ഈ ആപ്ലിക്കേഷൻ ലഭിച്ചിരിക്കുന്ന റേറ്റിംഗ് 3+ ആണ്. 


ഈ അപ്ലിക്കേഷന് വേണ്ടി അഭിപ്രായം രേഖപ്പെടുത്തിയ വരുടെ എണ്ണം 8K ആണ്. ഈ ആപ്ലിക്കേഷന് അവർ നൽകിയ സ്റ്റാർ റേറ്റിംഗ് 4.4 എന്നതാണ്. ഈ ആപ്പ് എൻറെ ടാഗ് മ്യൂസിക് ആൻഡ് ഓഡിയോ എന്നതാണ്. ഈ കമ്പനി നിലകൊള്ളുന്ന സ്ഥലം 1275 Market Street San Francisco, CA 94103-1410 United States എന്നതാണ്. 


ഇവരുമായി ബന്ധപ്പെടാനുള്ള ഇമെയിൽ അഡ്രസ് dolbyonsupport@dolby.com ഇതാണ്. ഈ ആപ്ലിക്കേഷൻ തികച്ചും ഫ്രീ ആണ്. ഒരുപക്ഷേ ഈ ആപ്ലിക്കേഷനിൽ പരസ്യങ്ങൾ ഉണ്ടായേക്കാം. ഈ ആപ്ലിക്കേഷൻ സെയ്സ് 50MB ആണ്.

ആപ്ലിക്കേഷൻ്റെ പോരായ്മ


ഈ ആപ്ലിക്കേഷനിലെ വലിയൊരു പോരായ്മയാണ് ആപ്ലിക്കേഷന് പൗസ് ബട്ടൺ ഇല്ല എന്നുള്ളത്. പകരം നമുക്ക് ഈ ഓഡിയോ നിർത്തുവാൻ മാത്രമേ സാധിക്കുകയുള്ളൂ ഇത് ഓഡിയോയിൽ തന്നെ തുടരുവാൻ പറ്റുകയില്ല.  


തുടർ ഓഡിയോ ലഭിക്കണമെങ്കിൽ ഓഡിയോ റെക്കോർഡിങ് നിർത്തിയതിനു ശേഷം മറ്റൊരു ഓഡിയോ റെക്കോർഡ് സ്റ്റാർട്ട് ചെയ്യുകയും ഇങ്ങനെ സ്റ്റാർട്ട് ചെയ്തതും നിർത്തിയത് ഒക്കെയായ ഓഡിയോകൾ കൂട്ടിച്ചേർത്താൽ ഈ ഓപ്ഷൻ ഇല്ലാത്ത പ്രശ്നം പരിഹരിക്കാം എങ്കിലും കൂടുതൽ സമയം വേണ്ടിവരും.


ഈ ആപ്ലിക്കേഷൻ ഫയൽ സൈസ് ആണ് മറ്റൊരു പോരായ്മ പക്ഷേ ഇതൊരു പോരായ്മയായി കണക്കാക്കുന്ന അതിനേക്കാൾ നല്ലത് നമ്മൾ ഒരു കാര്യം മനസ്സിലാക്കിയാൽ മതി നല്ല ക്വാളിറ്റി ഉള്ള ആപ്പുകൾക്ക് ചിലപ്പോൾ പണം നൽകേണ്ടിവരും 


എന്നാൽ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ അവയുടെ പ്രത്യേകതകൾ എന്നും നിലനിർത്തുവാനും ഇത്തരത്തിലുള്ള ഫയൽ സൈസുകൾ കൂട്ടേണ്ടിവരും. കൂടുതൽ സ്പെയ്സ് ഉള്ള ഫോണുകൾ വിപണിയിലിറങ്ങി കഴിഞ്ഞിട്ടുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ തന്നെയും ഇതൊരു പ്രശ്നമേ അല്ല.


മറ്റു ആപ്ലിക്കേഷൻ വെച്ചുകൊണ്ട് നോക്കുകയാണെങ്കിൽ ഈ ആപ്ലിക്കേഷന് വലിയ പ്രശ്നങ്ങളൊന്നും ഇല്ല.

പ്ലേസ്റ്റോറിൽ ചിലർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ


Ok I've figured it out how this app is different. You remember how we sing for ourselves and think that we have good voice. But when we record it it is some completely foreign voice? That ain't happening anymore. We get to record the voice we hear in our head in our bathrooms...

----------------------------------------------------------------

This app is the best when it come to editing, mixing, or equalizing. The sound quality is through the roof. The noise reduction brings a different sound that you cant ????? At all. Im lost for words on how amazing this app is. If you a artist!!!!! I suggest you use this app and advertise the great tools that are satisfying to your ears. The engineering is built in without you having to mix or mastering tracks.


സ്ഥിരമായി നടക്കുന്നവർക്ക് പണം ഉണ്ടാക്കുവാൻ പറ്റുന്ന ആപ്ലിക്കേഷൻ (വിചിത്രം)


ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കും ഇൻറർനെറ്റ് ഉപയോഗത്തിന് അനുസരിച്ച് പണം നൽകുന്ന ആപ്ലിക്കേഷൻ (വിചിത്രം)


ഇത്തരത്തിലുള്ള വിചിത്രമായ ആപ്ലിക്കേഷനുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ അതു പോലെ തന്നെ ഫെയ്സ്ബുക്ക് പേജ് ഫോളോ ചെയ്യുക. ഒപ്പം ഈ വെബ്സൈറ്റ് എല്ലാദിവസവും സന്ദർശിക്കുവാൻ മറക്കരുത് കാരണം ഞങ്ങൾ ഓരോ ദിവസവും പുതിയ പുതിയ ആപ്ലിക്കേഷനുകളുടെ റിവ്യൂ ഈ വെബ്സൈറ്റിൽ പങ്കുവയ്ക്കാറുണ്ട്.

             downloa

             download

 
Code Copied!