How To Block Advertisement In Youtube App android 2021 |


യൂട്യൂബിലെ വീഡിയോകൾ പലതും കണ്ടു കൊണ്ടിരിക്കുന്ന വരാണ് നമ്മളിൽ പലരും എന്നാൽ ഈ സമയം ആണെങ്കിലോ യൂട്യൂബ് ഒന്നിൽ കൂടുതൽ പരസ്യമാണ് ഒരേ സമയത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത് ഇത് വീഡിയോ കാണുന്നവരെ ബുദ്ധിമുട്ടിൽ ആക്കുകയാണ് ചെയ്യാറ് ഇക്കാര്യം യൂട്യൂബിന് അറിയുമെങ്കിലും അവർ ഇതിൽ വലിയൊരു മാറ്റം കൊണ്ടു വന്നില്ല എന്നത് വളരെ വേദനാജനകമാണ്.

യൂട്യൂബിനെ തകർക്കുവാൻ വേണ്ടി പല ആപ്ലിക്കേഷനുകളും ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് യൂട്യൂബിന് ഭാഗത്തു നിന്നും വരുന്ന ഓരോ പിഴക്കും അനുസരിച്ച് പുതിയ പുതിയ അപ്ലിക്കേഷനുകൾ പിറക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നം പെട്ടെന്ന് മാറ്റിയെടുക്കും എന്നാണ് തോന്നുന്നത്.

ധാരാളമാളുകൾ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട് എങ്കിലും വലിയ മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല ഇത്തരത്തിൽ പരസ്യം വരുവാൻ മറ്റൊരു കാരണം കൂടിയുണ്ട് കാരണം മറ്റൊന്നുമല്ല അമേരിക്കയിൽ നിന്നും ആളുകൾ കാണുന്നുണ്ടെങ്കിൽ ആദ്യം നിന്നും പണം കിട്ടുകയാണെങ്കിൽ അതിൻറെ 15% അമേരിക്കയിൽ തന്നെ നൽകണമെന്ന് നിയമം വന്നതോടുകൂടി ആണ ഇത്തരത്തിൽ ഉള്ള പ്രശ്നം ഉണ്ടായിരിക്കുന്നത്.

യുട്യൂബിലെ പരസ്യങ്ങൾ നിയന്ത്രിക്കാൻ പല ആപ്ലിക്കേഷനുകളും ഉണ്ടായിരുന്നു യഥാർത്ഥത്തിൽ അത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇപ്പോൾ വർക്ക് ചെയ്യുന്നില്ല എന്ന് തന്നെ പറയാം ഇവിടെ നമ്മൾ ഒരു അപ്ലിക്കേഷൻ സഹായത്തോടുകൂടി അല്ലാതെ ആണ് പരസ്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്.

വീഡിയോ രൂപത്തിൽ കാര്യങ്ങൾ മനസ്സിലാക്കി എടുക്കുവാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

വലിയ ട്രിക്ക് ഒന്നുമല്ല ഒരു ചെറിയ സംഭവം എന്നുമാത്രം ഇങ്ങനെ പരസ്യം ഒഴിവാക്കുന്നതിലൂടെ നമുക്ക് ചില പ്രശ്നങ്ങൾ വന്നേക്കാം അവ ഏതാണെന്ന് വെച്ചാൽ നമുക്ക് പിന്നീട് ലൈക്ക് എന്നുള്ള ഓപ്ഷനും സബ്സ്ക്രൈബ് എന്നുള്ള ഓപ്ഷനും ലഭിക്കുകയില്ല എന്നതാണ് കാരണം. എന്താണ് ക്ലിക്ക് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ സംഭവം പെട്ടെന്ന് പിടികിട്ടും.

Note:- My All Blogs Are Posted In Malayalam Languages. Because Of My English Grammar Mistakes. If Any Mistakes You Founded You Just Comment In to My Blog It will Help For Learn Grammar Mistakes. That's Guys Being Part Of This Blog. Visit Again.

ഈ ട്രിക്ക് എങ്ങനെ ചെയ്യാം?

നിങ്ങൾ കാണുവാൻ ഉദ്ദേശിക്കുന്ന വീഡിയോ എടുത്തതിനുശേഷം അതിൽ പരസ്യം വരുകയാണെങ്കിൽ ഉടൻതന്നെ സ്ക്രീൻ ക്ലോസ് ചെയ്യുക അഥവാ വീഡിയോ കാണുന്നത് നിർത്തുക വീണ്ടും അതേ വീഡിയോ റിഫ്രഷ് ചെയ്തതിനുശേഷം അഥവാ മുകളിൽ നിന്നും താഴോട്ട് വലിച്ചതിന് ശേഷം വീണ്ടും വീഡിയോ കാണുവാൻ ശ്രമിക്കുക ഇത് തുടരുകയാണെങ്കിൽ ചില സമയങ്ങളിൽ  ആ ഒരു വീഡിയോയിലെ മുഴുവൻ പരസ്യവും ഇല്ലാതെ ആവാനും സാധ്യത കൂടുതലാണ് skip ad എന്നുള്ള ഓപ്ഷൻ ഇല്ലാത്ത പരസ്യങ്ങൾക്ക് മറ്റൊരു വിദ്യ കൂടി പ്രയോഗിക്കാം അഥവാ മുകളിൽ നമ്മൾ എങ്ങനെയാണ് ചെയ്തത് അതുപോലെ ചെയ്താൽ മതി. ആ പരസ്യം skip ചെയ്യാൻ സാധിക്കുകയും ചിലപ്പോൾ മറ്റു പരസ്യങ്ങൾ പൂർണമായും പോവുകയും ചെയ്യും.

മറ്റൊരു വിദ്യ എന്ന് പറയുന്നത് യൂട്യൂബിലെ വീഡിയോകൾക്ക് പരസ്യം നൽകുന്നത് യൂട്യൂബ് വീഡിയോ പ്ലെയറിൽ ഉള്ള മഞ്ഞ നിറത്തിലുള്ള വരകൾ ആണ് ഇവയെ ആണ് യൂട്യൂബ് പരസ്യം നൽകേണ്ട സമയമായി കണക്കാക്കിയിരിക്കുന്നത്അതുകൊണ്ടുതന്നെ ഇത്തരം മഞ്ഞ വരകളിൽ എത്തിക്കഴിഞ്ഞാൽ ഉടൻ പരസ്യം കാണിക്കും. ഇത്  ഇല്ലാതാക്കണമെങ്കിൽ വീഡിയോ പ്ലെയർൽ കാണുന്ന ആ മഞ്ഞ വരകൾ ഇല്ലാതാകണം.

Note:-  YouTube Video Player Is Currently Disabled The Yellow Line. Some Devices Can See This Yellow Line (14/05/2021). I Just Uploaded This Video In YouTube. Unfortunately They Removed Yellow Line In My All Same Email Attached Accounts.

അങ്ങനെ ചെയ്യുവാൻ വേണ്ടി വീഡിയോ  കാണുന്നത് നിർത്തിയതിനു ശേഷം വീഡിയോക്ക് താഴെ കാണുന്ന ആ മഞ്ഞ വര കളിലേക്ക് ഈ വീഡിയോ കാണുന്ന ഭാഗം എത്തിക്കുക കൃത്യമായി എത്തിക്കഴിഞ്ഞാൽ മാത്രമേ ആ മഞ്ഞ വരകൾ അവിടെനിന്നും പോവുകയുള്ളൂ. എത്രത്തോളം മഞ്ഞ വരകൾ ഉണ്ടോ അത്രത്തോളം മഞ്ഞ വിരകളെ നിങ്ങൾ ഒഴിവാക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ കാണുന്ന വീഡിയോയിൽ ഒരു പരസ്യം പോലും ഉണ്ടാവുകയില്ല.

നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത ചാനലുകളിലും ഇതുപോലെ ചെയ്യുവാൻ സാധിക്കും അഥവാ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകളിൽ നിന്നും വരുന്ന വീഡിയോകൾ പെട്ടെന്ന് അതിൽ അമർത്തി വീഡിയോ പ്ലേ ചെയ്യുകയാണെങ്കിൽ എങ്കിൽ നിങ്ങൾക്ക് ഒരുപക്ഷേ പരസ്യങ്ങൾ ഒന്നും തന്നെ കാണിക്കുകയില്ല മുകളിൽ പറഞ്ഞതുപോലെ ചെയ്യണം എന്നൊന്നും ഇല്ല.

ഈ വിദ്യ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉടൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Read this topic also:- 


Code Copied!