How To Do A Free Advertising

ഈ അടുത്ത് ഒരു പ്രമുഖ ജ്വല്ലറി ഉടമയുടെ ഒരു ഇന്റർവ്യൂ വീഡിയോ യൂടൂബിൽ വന്നു. അദ്ദേഹം അതിൽ ആറാം ക്ലാസ്സിൽ പഠിക്കുംബോ ട്രെയിൻ നാഷ്ണൽ ഹൈവേയിലൂടെ  ഓടിച്ചെന്നൊക്കെയോ‌ മറ്റോ അതിൽ അദ്ദേഹം തള്ളി മറിക്കുന്നുണ്ട്. കേട്ടവർ കേട്ടവർ അദ്ദേഹത്തെ കളിയാക്കി. ട്രോളർമാർ ആ വീഡിയോ ഏറ്റ് പിടിച്ച് ട്രോളുകൾ ഉണ്ടാക്കി.ട്രോൾ വീഡിയോകൾ വൻ ഹിറ്റുകളായി.ട്രോൾ വീഡിയോകൾക്കും ലക്ഷക്കണക്കിനു വ്യൂ കിട്ടി.

ഞാൻ ആ വീഡിയോകളിലെ പരിഹാസ കമന്റുകൾ കുറേ വായിച്ചു അപ്പോഴാണു ഇതെഴുതാൻ തോന്നിയത്.

അദ്ദേഹം ഇത്രയും റീച്ച് കിട്ടുന്ന പരസ്യ വീഡിയോകൾ ചെയ്യണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചിലവഴിക്കണമായിരുന്നു ശരിയല്ലേ..എന്നാൽ ഇത് ഒരു ഇന്റർവ്യൂ കൊടുത്ത് മനപൂർവ്വം ഒന്നു രണ്ട് തള്ളലുകൾ  തള്ളി വിട്ടപ്പോ അദ്ദേഹം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നു.അധിക ചിലവില്ലാതെ നൂറുകണക്കിനു ട്രോൾ വീഡിയോകൾ / ഇമേജുകൾ.. എങ്ങും അദ്ദേഹം മാത്രം.

ചിന്തിക്കേണ്ടത് പരിഹാസ കമന്റുകൾ ഇടുന്നവരാണു. മനപൂർവ്വം തള്ളൽ നടത്തിയ അദ്ദേഹമാണോ അതോ അവർ കുഴിച്ച കുഴിയിൽ വീണു അവർക്ക് ഫ്രീ പബ്ലിസിറ്റി കൊടുത്ത നമ്മളാണോ‌ പരിഹസിക്കപ്പെടേണ്ടത് ? നെഗറ്റീവ് മാർക്കറ്റിങ് ഇന്നു ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമാണു. ഞാൻ / നീ നല്ലവനാണെങ്കിൽ അത് ആരു തുറന്നു പറഞ്ഞാലും അതേറ്റ് പാടാൻ നമ്മുടെ സുഹൃത്തുക്കൾക്ക് പോലും വിഷമമായിരിക്കും.

എന്നാൽ ഞാൻ / നീ ചീത്തയാണെന്നു പറഞ്ഞാൽ അത് എന്തുകൊണ്ടെന്നു ചിന്തിക്കും മുന്നേ മറ്റുള്ളവരിലേക്കെത്തിക്കാൻ മനുഷ്യർക്ക് താല്പര്യം കൂടുതൽ ആയിരിക്കും.ഇതൊക്കെ അറിയുന്ന ഫീൽഡിൽ നിന്നും ഔട്ടായ സിനിമാ നടിമാർ ഒക്കെ ഏതെങ്കിലും  യൂടൂബ് ചാനലിൽ തള്ളിമറിച്ചും‌ മണ്ടത്തരങ്ങൾ പറഞ്ഞും ഒരിന്റർവ്യൂ അങ്ങ് കൊടുക്കും.അത് ഇതുപോലെ ട്രോളന്മാർ ഹിറ്റ് ആക്കും ( അതും പെയ്ഡ് ട്രോൾ ആണേ) അവരങ്ങിനെ കുറച്ച് ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കും.അതും ഇതുപോലെ തന്നെയാണു.

തള്ളലുകൾ കണ്ട് അവരെ മനസ്സിൽ‌ പരിഹസിക്കുന്ന‌ നമ്മളാണു സത്യത്തിൽ പരിഹസിക്കപ്പെടുന്നത്.ചുരുങ്ങിയ ചിലവിൽ ഹൈ റീച്ച് കിട്ടുന്ന ചില വിദ്യകളാണിതൊക്കെ. അല്ലാതെ അദ്ദേഹമോ നടിമാരോ മണ്ടന്മാരായിട്ടല്ല അങ്ങിനെ തള്ളുന്നതും മണ്ടത്തരങ്ങൾ പറയുന്നതും.

ഞാൻ ഇവിടെ സൂചിപ്പിച്ചത് ആരേയും കളിയാക്കിയതല്ല.ഇന്നത്തെ ചില മാർക്കറ്റിംഗ് രീതികൾ നിങ്ങൾക്ക് മനസ്സിലാക്കി തന്നതാണു.സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടും അന്തി ചർച്ചകളിലെ സ്ഥിരം കോമാളി വേഷങ്ങളും ഒക്കെ പല രീതിയിൽ പലർക്കും വേണ്ടിയുള്ള അത്തരം മാർക്കറ്റിംഗിൽ ചിലത് മാത്രം !!

Code Copied!