LGയുടെ പുതിയ മാസ്ക് അതിൻറെ സവിശേഷതകളും|stabilizertech.com|

പലതരത്തിലുള്ള മാസ്കുകളും  നിങ്ങൾ കണ്ടിട്ടുണ്ടാവും പക്ഷേ നിങ്ങൾ കാണാനിരിക്കുന്ന അല്ലെങ്കിൽ കാണാൻ പോകുന്ന പുതിയ തലമുറയ്ക്ക് ചിന്തകൾ നൽകുന്ന തരം  മാസ്ക്കുകൾ  ആണ് ഇനി നിങ്ങൾ കാണുവാൻ പോകുന്നത്.

അത്തരത്തിലുള്ള ഒരു മാസ്ക്ക് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ടെക്നോളജിയിൽ മുന്നിൽ നിൽക്കുന്ന കൊറിയൻ കമ്പനിയായ എൽജി (LG)എൽജിയുടെ ഈ പുതിയ തരം മാസ്ക് ജനങ്ങളെ ല്ലാതെ ആകാംഷയിലേക്ക് കൊണ്ടു പോകുന്ന


ഒന്നായി മാറിയിരിക്കുകയാണ് കോവിഡ് കാലത്ത് ആളുകളുടെ പരിദ്രാന്തി കൂടുന്നതിനനുസരിച്ച് പുതിയ പുതിയ ടെക്നോളജികൾ ലഭിക്കുന്നു എന്നുള്ളത് നമ്മൾ നോക്കി കാണേണ്ട മറ്റൊരു കാര്യം തന്നെയാണ് അതിലൂടെ ആളുകളുടെ പരിഭ്രാന്തി കുറയ്ക്കാൻ ആയിട്ട് എൽജി കമ്പനിക്ക് സാധിച്ചിട്ടുണ്ട്.


നമുക്ക് മാസ്ക്ക് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വസ്തു അല്ലെങ്കിൽ ഒരു മെഷീൻ എന്ന് വേണമെങ്കിൽ പറയാം കാരണം ഇതിൽ ഒരു മെഷീൻ പ്രവർത്തിക്കുന്നതിന് ഉള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം.


ഒരേസമയം മാസ്ക് ആയും വായു ശുദ്ധീകരണ ഉപകരണമായും ഇത് പ്രവർത്തിക്കുന്നു വെയറബിൾ പ്യൂരിഫൈർ എന്നാണ് ഇതിന് പേര് ഇട്ടിട്ടുള്ളത്. മാസ്ക് പ്രവർത്തിക്കുന്നത് എങ്ങനെ എന്നുവച്ചാൽ ആരാണോ മാസ്ക്ക്കിടുന്നത് ആ സമയം മുതൽ  മാസ്ക് പ്രവർത്തനമാരംഭിക്കാൻ ആയി തുടങ്ങുന്നതാണ്. 


ഇതിനുമുമ്പും എയർ ഫ്യൂരി ഫൈഡ് മാസ്കുകൾ എൽജി കമ്പനി കണ്ടുപിടിച്ചിട്ടുണ്ട് അതിൽ നിന്നും പുതിയ കാര്യങ്ങൾ ചെയ്യുക എന്ന വ്യത്യസ്ത കൊണ്ടാണ് അവർ പുതുതായി ഒന്നുകൂടി നിർമ്മിച്ചിരിക്കുന്നത്. 


ഹെപ്പ ഫിൽട്ടറുകൾ ആണ് ഈ മാസ്കുകൾക്ക് രു ഭാഗത്തായി ഉപയോഗിച്ചിരിക്കുന്നത് ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ മാറ്റിവെക്കാനുള്ള ഓപ്ഷനും ഈ കമ്പനി നൽക്കുന്നുണ്ട് .


എൽജിയുടെ പല മാസികകളിലും ശ്വാസതടസ്സം ഉള്ളതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് എൽജി അതിൽ  ചില മാറ്റങ്ങൾ വരുത്തി കൊണ്ട് തന്നെയാണ് പുതിയൊരു മാസ്ക് അവർ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത് ഇങ്ങനെയുള്ള ശ്വാസതടസ്സ പ്രശ്നങ്ങൾ നിയന്ത്രിക്കുവാനായി സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ സെൻസറുകൾ. 


അതിനനുസരിച്ച് വായുവിൻറെ അളവ് വ്യത്യാസപ്പെടുതും ശേഷം ഫാനുകൾ ക്രമീകരിക്കുകയും ചെയ്യുന്നതാണ് ഈ സെൻസറുകളുടെ ജോലി

എൻഎച്ച് 95 പോലുള്ള മാസ്ക്കുകൾ ഉപയോഗിക്കുമ്പോൾ മുഖത്ത് പല പ്രശ്നങ്ങളും അനുഭവപ്പെടുന്നതായി പല വീഡിയോയും ദൃശ്യങ്ങളും ജനങ്ങൾക്ക് അത് തുറന്നു കാണിക്കുന്നു എന്നുള്ളത് കൊണ്ട് മാസ്ക് നിർമ്മിച്ചിരിക്കുന്നത് മനുഷ്യന് .


ഉപകാരപ്പെടുന്ന രീതിയിൽ തന്നെയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ലൈറ്റുകൾ പ്രശ്നക്കാരായ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യും .


ഈ മാസ്കിന് വേണ്ടി പ്രത്യേകം അപ്ലിക്കേഷൻ തന്നെ കമ്പനി ഇറക്കിയതാണ് 

ആപ്പിൻ്റെ പേര് എൽജി പിങ്ക് ( LG Ping ) എന്നാണ് ഈ ആപ്പ് കൊണ്ടുള്ള ഉപകാരം എന്താണെന്നുവെച്ചാൽ ഉപഭോക്താവിൻ്റെ ഫിൽറ്റർ മാറ്റാൻ സമയമായി എന്ന മുന്നറിയിപ്പ് നൽകാൻ വേണ്ടിയിട്ട് ആണ്. 


ഈ ആപ്പ് ആൻഡ്രോയിഡിലും ഐഒ എസ് സിലും ഒരുപോലെ പ്രവർത്തിക്കുന്നതായിരിക്കും എന്നും കമ്പനി അവകാശപ്പെടുന്ന മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫിൽട്ടറുകൾ റീസൈക്കിൾ ചെയ്യുവാൻ സാധിക്കു അതുപോലെതന്നെ ഈ മാസ്കിന് ഓരോ ഭാഗവും നമുക്ക് മാറ്റിവെക്കാൻ സാധിക്കു o. 


ഈ മാസ്കിൽ ഉപയോഗിച്ചിരിക്കുന്നത് 820 എംഎഎച്ച് (Mah)ബാറ്ററിയാണ് ഇതിൻറെ ഏറ്റവും താഴ്ന്ന മൂഡിലാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ 8 മണിക്കൂർ വരെ ചാർജ് നിലനിൽക്കുo ഏറ്റവും ഉയർന്ന മോഡിലാണെങ്കിൽ ചാർജ് രണ്ടു മണിക്കൂർ വരെ നിലനിൽക്കുകയുള്ളൂ. 


മാസ്കുകൾ ഏറെയും ഉപയോഗിക്കുന്നത് ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവരും ഡോക്ടറും നഴ്സുമാരും ഒക്കെയാണ് അതുകൊണ്ടുതന്നെ കമ്പനിയുടെ മോട്ടോ എന്ന് പറയുന്നത് ആദ്യം തന്നെ നഴ്സുമാർക്കും ഡോക്ടർമാർക്കും ഇത് വിതരണം ചെയ്യുക എന്നതാണ്. 


ഈ മാസ്ക് ആദ്യം നൽകുന്നത് കൊറിയയിലെ ഡോക്ടർസിനും നഴ്സുമാർക്കും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർക്കും ആയിരിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഏകദേശം രണ്ടായിരത്തോളം മാസ്ക് ആയിരിക്കും കൊറിയൻ തന്നെ നൽകുക


അവിടെ വിതരണം ചെയ്തതിനു ശേഷം മാത്രമേ ഇത് മറ്റു രാജ്യങ്ങൾക്ക് നൽക്കുകയുള്ളൂ എന്നും കമ്പനി ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ കാണാം ഇനി ഗുണമേന്മയില്ലാത്ത മാസ്ക്കുകൾക്ക് വിട എന്നാണ് കമ്പനി പറയുന്നത് ഗുണമേന്മയില്ലാത്ത മാസ്ക്കുകൾ ഒഴിവാക്കി തങ്ങളുടെ മാസ്സ് ഉപയോഗിക്കുക എന്നും കമ്പനിയുടെ പരസ്യത്തിൽ വരാൻ സാധ്യത ഏറെ കൂടുതലാണ്. 


അങ്ങനെയെങ്കിൽ മറ്റു മാസ്ക് വിതരണം കമ്പനികളെ അത് സാരമായി ബാധിക്കുക തന്നെ ചെയ്യും. ഇതെല്ലാം ഒരു ബിസിനസ് രീതിതന്നെ ആയതുകൊണ്ട് പലരീതിയിലും ഇത് വിൽക്കപ്പെടുന്ന പരസ്യവും എൽജി കണ്ടെത്തുക തന്നെ ചെയ്യും കേരളത്തിൽ നടന്നതുപോലെ മിൽമ ആ കുട്ടിയുടെ പരസ്യം ഏറ്റെടുത്തത് പോലെ ഈ കമ്പനിക്ക് ഒരു പരസ്യം ലഭിക്കട്ടെ .



ഈ മാസ്കിന് വില വിവരണങ്ങൾ ഒന്നും തന്നെ ഇപ്പോഴും ലഭിച്ചിട്ടില്ല ഇതിൻറെ വിശദവിവരങ്ങൾ കമ്പനി ജൂലായിലാണ് പുറത്തുവിട്ടത് എന്നും ശ്രദ്ധേയമാണ്. 


ഈ ടെക്നോളജി ന്യൂസ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെയ്ക്കുക അവർക്കും അറിവ് ലഭിക്കട്ടെ .


Code Copied!